അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരും രോഗം ഭേദമായത്തിനുശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതമായവരുമായ ദൗര്‍ഭാഗ്യര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്ന പദ്ധതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 9-ാം വാര്‍ഡില്‍ നിന്നും രോഗം ഭേദമാവുകയും ബന്ധുക്കള്‍ ആരും സ്വീകരിക്കുവാനില്ലാത്തവരെ സംരക്ഷണത്തിനായി സ്ഥാപനങ്ങളെ എല്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഒട്ടാകെ ഇത്തരത്തില്‍ സംരക്ഷണം ആവശ്യമുള്ളവരുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് മറ്റ് ജില്ലകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.
പദ്ധതി ലക്‌ഷ്യം:
a) അനാരോഗ്യം ബാധിച്ച് അധ്വാനശേഷി നഷ്ടപ്പെട്ട് നിരാശ്രയരായി തെരുവുകളില്‍ കഴിയുന്നവര്‍ക്കും രോഗം ഭേദമായതിനുശേഷവും ആരോരും ഏറ്റെടുക്കുവാനില്ലാതെ നിരാലംബരായി ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരെയും ഏറ്റെടുത്ത് സംരക്ഷണവും ആരോഗ്യ ശുശ്രൂഷയും മറ്റ് സേവനങ്ങളും നല്‍കുക.
b) നിരാശ്രയരും നിരാലംബരുമായി കഴിയുന്നവരെ യഥാവിധി സംരക്ഷണം നല്‍കി പുനരധിവസിപ്പിക്കുക.
c) ഈ രംഗത്ത് പ്രവര്‍ത്തനം നടത്തുവാന്‍ സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കുക.
ഗുണഭോക്താക്കള്‍
റോഡുകളില്‍ അനാഥരായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന രോഗം ഭേദമായതിനുശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുന്നവരുമായ പ്രായപൂര്‍ത്തിയായ സ്ത്രീ-പുരുഷന്മാരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ടാർജെറ്റ് ഗ്രൂപ്പ്
| വയോജനങ്ങള്‍ |
പ്രമാണങ്ങൾ
| GOs | Scheme for rehabilitation of marginalized groups |
|---|
